എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? || What is Autism Spectrum Disorder?

Table of Contents

What is Autism Spectrum Disorder?

എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍?

Autism Spectrum Disorder | ചില വ്യക്തികളില്‍ പലവിധത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ കണ്ടെന്ന് വരാം. പലപ്പോഴും ഏതെങ്കിലും ആരോഗ്യാവസ്ഥയുടെ ഭാഗമായിരിക്കും ഇത്തരം രോഗങ്ങളും ഇത്തരത്തില്‍ നമ്മളുടെ തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍.

ഹൈലൈറ്റ്:

  • എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍?
  • ഇത് വരുന്നത് എന്തുകൊണ്ട്?
  • ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

നമ്മളുടെ തലച്ചോറിനും ഞരമ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും സ്വഭാവ വൈകല്യങ്ങളിലേയ്ക്കും നമ്മളെ നയിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു വ്യക്തിയില്‍ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടുവരുന്ന ഒരു ആരോഗ്യ അവസ്ഥയാണ് ഓട്ടിസവും അതുപോലെ ഓട്ടിസം സ്‌പെക്ട്ര ഡിസോഡറും. നമ്മള്‍ ഓട്ടിസത്തെക്കുറിച്ച് കേട്ടിരിക്കും. എന്നാല്‍, ഓട്ടിസം സ്‌പെക്ട്രം ഡിസോഡറിനെ പറ്റി അധികം ധാരണ നമ്മള്‍ക്കില്ല. ഇത് എന്താണെന്നും, എന്തുകൊണ്ട് വരുന്നു? ചികിത്സ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.

എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍?

നമ്മളുടെ തലയിലെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വഭാവത്തെ കാര്യമായി ബാധിക്കാം. പ്രത്യേകിച്ച് ആ വ്യക്തിയുടെ സമൂഹവുമായിട്ടുള്ള ഇടപെടലുകളില്‍ മാറ്റം വരാം. അതുപോലെ, ആശയവിനിമയത്തില്‍, കാര്യങ്ങള്‍ തിരിച്ചറിയുന്നതിലും സ്വഭാവത്തിലുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ ജനിക്കുമ്പോള്‍ കുഞ്ഞിന് ഒരു വയസ്സ് ആകുന്നതിന് മുന്‍പേ ഈ രോഗത്തിന്റെ ലക്ഷണം കാണാം. ചില കുട്ടികളില്‍ മൂന്ന് അല്ലെങ്കില്‍ നാല് വയസ്സ് ആകുമ്പോഴായിരിക്കും ലക്ഷണങ്ങള്‍ കാണിക്കുക. ചില കുട്ടികള്‍ കുറച്ചും കൂടെ വലുതായി സ്‌കൂളില്‍ പോകുന്ന സമയത്തായിരിക്കും ഇതിന്റേതായ ലക്ഷണങ്ങള്‍ പ്രകടമാക്കുക. കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വഭാവത്തില്‍ മാറ്റം വരുമ്പോള്‍ ഇത് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.

കുഞ്ഞുങ്ങളിലെ ഓട്ടിസം തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ലക്ഷണങ്ങള്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിക്കുക. അതുപോലെ, അഭിനന്ദിക്കാന്‍ മടി കാണിക്കുക. അത് അവരെ തന്നെ ആയാലും അതുപോലെ മറ്റുള്ളവരേയും അഭിനന്ദിക്കാന്‍ ഇവര്‍ക്ക് മടി പ്രകടമാക്കും. അതുപോലെ, പലപ്പോഴും സംസാരിക്കുമ്പോള്‍ നല്ല ഐ കോണ്ടാക്ട്റ്റ് നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതുപോലെ തന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെ സംസാരിക്കുന്നത് പോലെ തോന്നിയേക്കാം. അതുപോലെ, സുഹൃത്തുക്കളെ നിലനിര്‍ത്താനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇവര്‍ വളരെയധികം കഷ്ടപ്പെടും.

ഇത് കൂടാതെ, ഇവരുടെ സ്വഭാവത്തിലും വളരെയധികം വ്യത്യാസം കാണാന്‍ സാധിക്കും. ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ഒട്ടും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥ കാണാം. അതുപോലെ, ഒട്ടും ഫ്‌ലക്‌സിബിള്‍ അല്ലാത്ത സ്വഭാവം ഇവരില്‍ രൂപപ്പെടാം. അതുപോലെ, തനിക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ മറ്റുള്ളവര്‍ക്കും അതേ താല്‍പര്യം വരണം എന്ന ചിന്ത ഇവരില്‍ വളരെയധികം കൂടുതലായിരിക്കും. പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ മടി കാണാം. അതുപോലെ, ദൈംനദിന കാര്യങ്ങളിലെ മാറ്റങ്ങള്‍ ഇവര്‍ക്ക് സ്വീകാര്യമായിരിക്കില്ല. ശബ്ദങ്ങള്‍ കോള്‍ക്കാന്‍ താല്‍പര്യപ്പെടത്ത അവസ്ഥ, ഒരേ പ്രവര്‍ത്തി തന്നെ വീണ്ടും വീണ്ടും ഇവര്‍ ആവര്‍ത്തിക്കാം. അതുപോലെ, എല്ലാ കാര്യങ്ങളും ഒരേ രീതിയില്‍ തന്നെ ഒരുക്കുക. പ്രത്യേകിച്ച് വീട്ടിലെ കളിപ്പാട്ടങ്ങള്‍ പോലും ഒരേ രീതിയില്‍ എപ്പോഴും ഒതുക്കി വെക്കുക എന്നിങ്ങനെ നിരവധി സ്വഭാവപരമായിട്ടുള്ള വ്യത്യാസങ്ങള്‍ ഇവരില്‍ കാണാന്‍ സാധിക്കുന്നതാണ്.

ചികിത്സാരീതി

ഈ രോഗം ജീവിതകാലം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാകുമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇതിന്റെ ലക്ഷണങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിച്ച് നര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ലക്ഷണങ്ങള്‍ എന്തെന്ന് മനസ്സിലാക്കണം. കാരണം, എല്ലാവരിലും ഓരോ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചില ലക്ഷണങ്ങള്‍ തിലരില്‍ വളരെ കുറവായിരിക്കും. അതിനാല്‍, സ്വഭാവം വിശകലനം ചെയ്ത് അതിനനുസരിച്ചാണ് ചികിത്സാരീതികളും നിശ്ചയിക്കുന്നത്.

ചിലര്‍ക്ക് സമൂഹവുമായി അകല്‍ച്ച പ്രകടമാക്കുന്നത് കാണാം. ഇത് മാറ്റി എടുക്കാന്‍ ഒരോ വ്യക്തികളുമായി അല്ലെങ്കില്‍ ഒരു കൂട്ടം അള്‍ക്കാരുമായി കമ്മ്യൂണിക്കേഷന്‍ നടത്തുകയും അതിലൂടെ സോഷ്യല്‍ സ്‌കില്‍ ട്രെയ്‌നിംഗ് നല്‍കിയും അവര്‍ക്ക് സമൂഹത്തില്‍ ഇറങ്ങിചെല്ലാനുള്ള മടി കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ചിലര്‍ക്ക് സംസാരത്തിലെ പ്രശ്‌നങ്ങള്‍ കാണാം. അല്ലെങ്കില്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രശ്‌നങ്ങളും ഇവരില്‍ കാണാം. ഇത് മാറ്റി എടുക്കാന്‍ സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി നല്‍കും.

അതുപോലെ തന്നെ ഇത്തരം രോഗം ബാധിച്ചവരുടെ കൂടെയുള്ളവര്‍ക്കും കൃത്യമായ ട്രെയ്‌നിംഗ് നല്‍കുന്നതാണ്. എന്നാല്‍ മാത്രമാണ്. ഇവരോട് എങ്ങിനെ പെരുമാറണം എന്നും ഇവര്‍ക്ക് നല്‍കേണ്ട പരിചരണം എങ്ങിനെയെന്നും കൃത്യമായി വീട്ടുകാര്‍ക്കും മനസ്സിലാവുക. അതുപോലെ, ഈ രോഗം ബാധിച്ച കുട്ടികളില്‍ ചിലപ്പോള്‍ അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്‌നങ്ങള്‍ കണ്ട് വരാറുണ്ട്. ഇത് മാറ്റി എടുക്കാനും കൃത്യമയ ട്രെയ്‌നിംഗ് ഇന്ന് ലഭ്യമാണ്.

ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കൃത്യമായ മരുന്നുകളും ഇതിന് സഹായിക്കുന്നതാണ്.

Pudhuulagam😍

Leave a Comment